വടകര: വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ചവരുടെ സാമ്പത്തിക ആനുകൂല്യം പൂര്‍ണമായി നല്‍കണമെന്ന് വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് വടകര ഏരിയാ യോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കിയിരുന്നില്ല. പെന്‍ഷന്‍കാര്‍ ഒറ്റക്കെട്ടായി 115 ദിവസം സമരം നടത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ 2019 ജൂലൈ മുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തിക ആനുകൂല്യം 2021 ഏപ്രില്‍ മുതല്‍ മാത്രമാണ് നല്‍കുന്നത്. 2019 മുതലുള്ള കുടിശ്ശികയും അനുവദിക്കണമെന്നാണ് ആവശ്യം.
യോഗം സംസ്ഥാന കമ്മറ്റി മെമ്പര്‍ പി.ദിനേശന് ഉദ്ഘാടനം ചെയ്തു. കെ.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി.പി.ജഗദീശന്, കെ.പി.വിജയന്, കെ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.