വടകര: കായിക രംഗത്തും മികവ് തെളിയിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി. വിവിധ കായികയിനങ്ങളില്‍ ടീമുകളെയും
കായികപ്രതിഭകളെയും സൃഷ്ടിക്കാനുള്ള പദ്ധതിക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടക്കം കുറിച്ചു. ഇതിന്റെ ആദ്യപടിയായി ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദ്വിദിനകായികമേളയുടേ ഉദ്ഘാടനവേദിയില്‍ സൊസൈറ്റി ചെയര്മാന് രമേശന് പാലേരിയാണു പദ്ധതി പ്രഖ്യാപിച്ചത്.
ഒരുകാലത്തു കേരളത്തിന്റെ കായികരംഗത്തു മികച്ച സംഭാവനകള്‍ നല്കിയ എച്ച്എംടി, എഫ്എസിടി, കെഎസ്ഇബി, കെഎസ്ആര്‍ടിസി, എസ്ബിടി തുടങ്ങിയവയുടെ മാതൃകയില്‍ വിവിധ കായികവിഭാഗങ്ങളില്‍ കരുത്തുറ്റ ടീമുകളെ വളര്‍ത്തിയെടുക്കാനാണു പദ്ധതി. ”ഇതൊരു തുടക്കമാണ്. മറ്റു പല മേഖലകളിലും മികവ് തെളിയിച്ച യുഎല്‍സിസിഎസിന്
കായിക മേഖലയിലും കയ്യൊപ്പ് ചാര്ത്താനാകും എന്നാണ് വിശ്വാസം. അതിന്റെ ആദ്യ ചുവടാണിത്” കായികമേള ഉദ്ഘാടനവേദിയില്‍ രമേശന് പാലേരി പറഞ്ഞു.
നിലവില്‍ ലീഗ് മത്സരങ്ങളില്‍ കളിച്ച് പരിചയമുള്ളവര്‍ ഉള്‍പ്പെടുന്ന കരുത്തുറ്റ ഫുട്ബോള്‍ ടീം സൊസൈറ്റിക്കുണ്ട്. കോ-ഓപ്പറേറ്റീവ് സോസൈറ്റികളുടെ 2022-ലെ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനവും 2023-ല്‍ റണ്ണേഴ്സ് അപ്പും ഈ ടീം നേടിയിരുന്നു. ഇത്തരത്തില്‍ മികച്ച ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍ ടീമുകള്‍ രൂപീകരിക്കാനാണ് ആലോചന. അതുവഴി കായിക രംഗത്ത് സജീവ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റി. അതിന്റെ ഭാഗമായി ദേശീയതലത്തില്‍ ഉള്ള കോച്ചുകളടക്കം കായികരംഗത്തെ പല പ്രമുഖരുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞെന്ന് സൊസൈറ്റിയിലെ
കായികവിഭാഗത്തിന്റെ ചുമതലയുള്ള സെക്യൂരിറ്റി ഓഫീസര്‍ അഭിലാഷ് പറഞ്ഞു.
നല്ല കരുത്തും കായികക്ഷമതയുമുള്ള തൊഴിലാളികളെ ശാസ്ത്രീയമായി പരിശീലിപ്പിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കായികമേളയില്‍ സംബന്ധിച്ച ദേശീയ വനിതാ വോളീബോള്‍ ടീമിന്റെ അസിസ്റ്റന്റ് കൊച്ചായ വി.എം.ഷിജിത്ത് അഭിപ്രായപ്പെട്ടത്. ഇത്ര വലിയൊരു തൊഴില്‍സേനയും അതില്‍ത്തന്നെ മത്സരങ്ങളില്‍ പങ്കെടുത്ത ആയിരത്തില്‍പരം പേരും ചെറിയ സാധ്യതയല്ലെന്ന് അദ്ദേഹം വിലയിരുത്തി.
കായികമേള ഉദ്ഘാടനം ചെയ്യുകയും കായികമത്സരത്തില്‍ പങ്കെടുത്ത ആയിരത്തില്‍പരം പേരുടെ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കുകയും ചെയ്ത സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലിയും ഈ ചിന്തതന്നെയാണു പങ്കുവച്ചത്.
കായികരംഗത്തേക്കു കടന്നുവരാനുള്ള യുഎല്‍സിസിഎസിന്റെ തിരുമാനം പ്രശംസനീയമാണെന്നും മറ്റു സ്വകാര്യസ്ഥാപനങ്ങള്കൂടി ഇങ്ങനെ കായികരംഗത്തേക്ക് എത്തുന്നതോടെ രാജ്യത്തിനു നിരവധി അഭിമാനതാരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
”നിര്മ്മാണരംഗത്തെപ്പോലെതന്നെ യുഎല്‍സിസിഎസിന് കായികമേഖലയിലും തീര്‍ച്ചയായും മികവു തെളിയിക്കാനാകും. ഊര്‍ജസ്വലരായ കായികതാരങ്ങളുടെ പ്രകടനങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. പട്ടാളക്കാരുടെ പരേഡ് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇവരുടെ മാര്‍ച്ച് പാസ്റ്റ്.” കായിക താരങ്ങളെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അങ്ങോളമിങ്ങോളുമുള്ള സൈറ്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരെ ഏകോപിപ്പിച്ച്
പരിശീലിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ വികസിപ്പിക്കുകയാണ് സൊസൈറ്റി. ഇവര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കി രാജ്യത്തിനു മുതല്‍ക്കൂട്ടാകാവുന്ന താരങ്ങളെ സൃഷ്ടിച്ചെടുക്കുകയാണു ലക്ഷ്യം.
ആദ്യമായിട്ടാണ് ഊരാളുങ്കല്‍ സൊസൈറ്റി വിപുലമായ രീതിയില്‍ കായികമേള നടത്തുന്നത്. ഓട്ടം, ലോങ് ജമ്പ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, പഞ്ചഗുസ്തി, കമ്പവലി, ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങി വിവിധ ഇനങ്ങളിലായി സൊസൈറ്റിയിലെ ആയിരത്തോളം തൊഴിലാളികളും എഞ്ചിനീയര്‍മാരും മറ്റു ജീവനക്കാരും പങ്കെടുത്ത മത്സരം അവരുടെ കായികശേഷി തെളിയിക്കുകയായിരുന്നു.