കൊയിലാണ്ടി: ബാലുശേരി കിനാലൂരില്‍ എയിംസ് അനുവദിക്കണമെന്ന് എന്‍ജിഒ യൂണിയന് 62-ാം കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് കെ ബൈജുവിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് കെ.വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ കെ സുധീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി ഇ കെ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ട്രഷറര്‍ ഇ.ഷാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി കെ സന്തോഷ് കുമാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് – കെ ബൈജു
വൈസ് പ്രസിഡന്റുമാര്‍ -എം മോനിഷ, സി ശൈലേന്ദ്രന്, സെക്രട്ടറി-എസ് കെ ജെയ്സി, ജായിന്റ് സെക്രട്ടറിമാര്‍-പി കെ സന്തോഷ് കുമാര്‍, ടി റിജു, ട്രഷറര്‍ -ഇ ഷാജു എന്നിവരെ തെരഞ്ഞെടുത്തു.