ജനതാദളിന്റെയും ഏകദിന ക്യാമ്പ് നടത്തുന്നതിന് വേണ്ടി മൈക്കുളങ്ങരയില് സ്ഥാപിച്ച പന്തലും കസേരകളും കൊടികളും തോരണങ്ങളും തീവെച്ച് നശിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ആര്‍ജെഡി. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വില്യാപ്പള്ളിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
യോഗത്തില്‍ എ.പി.അമര്‍നാഥ് അധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ല കമ്മിറ്റി അംഗങ്ങളായ ആയാടത്തില്‍ രവീന്ദ്രന്, വിനോദ് ചെറിയത്ത്, ആര്‍വൈജെഡി ജില്ല പ്രസിഡന്റ് പി.കിരണ്‍ജിത്ത്, എസ്വിജെ ജില്ല പ്രസിഡന്റ് വിസ്മയ മുരളീധരന്, കൊടക്കലാണ്ടി കൃഷ്ണന്, ടി.ജി.മയ്യന്നൂര്‍, മലയില്‍ ബാലകൃഷ്ണന്, മുണ്ടോളി രവി, ഒ.എം.സിന്ധു എന്നിവര്‍ സംസാരിച്ചു.
സച്ചിന് ലാല്‍, എം.ടി.കെ.സുധീഷ്, ശ്യാമില്‍ ശശി, കെ.കെ.ഷിജിന്, ഷിജിത്ത് മലയില്‍, ദേവദത്ത്, വി.സി അമയ, വര്‍ണ എന്നിവര്‍ നേതൃത്വം നല്കി.