നൂറ്റാണ്ടോളം മുഅല്ലിം ആയി സേവനം അനുഷ്ഠിച്ച ഇബ്രാഹിം ഉസ്താദിന് മദ്രസ കമ്മിറ്റി യാത്രയയപ്പും സ്നേഹാദരവും നല്കി. മദ്രസ സദര്‍ മുഅല്ലിം ഹമീദ് ദാരിമി പന്തിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു.
എം കെ യൂസഫ് ഹാജി അധ്യക്ഷനായി. കാവില്‍ ബഷീര്‍ ഹാജി, എം കെ യൂസഫ് ഹാജി, ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി. എന്‍ റഫീഖ് എന്നിവര്‍ സ്നേഹോപഹാരങ്ങള്‍ നല്കി. മഹല്ല് പ്രസിഡണ്ട് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, കെ. കെ അമ്മദ്, അസീസ് വി. കെ, മൂസ്സ ഹാജി കെടെഞ്ഞോത്ത്, അബ്ദുള്ള ഹാജി പുതുശ്ശേരി, ഫായിസ് കാവില്‍, എസ്. കെ ഷാജി, എന്നിവര്‍ പൊന്നാടയണിയിച്ചു.
നെല്ലാച്ചേരി ജുമാ മസ്ജിദ് ഇമാം സുഹൈര്‍ ദാഇ ദാരിമി, ഹമീദ് ബാഖവി, ഈസ്സ ടി. ടി. കെ, മൊയ്ദു പുതുശ്ശേരി, ഹനീഫ സഖാഫി, ഡോക്ടര്‍ നസീര്‍, ഹംസ ഹാജി നടുക്കണ്ടി, മുര്‍ഷിദ് കാവില്‍, ഖാലിദ് വരിക്കോളി, ഇബ്രാഹിം വി. കെ, ഹംസ കെ. പി, അബ്ദുള്ള എടച്ചേരി, സയ്യിദ് മുഹമ്മദ് അലി യമാനി, മൊയ്ദു മേക്രോളി, ദാവൂദ് സഖാഫി,ഹംസ കണ്ടൊത്ത്, ഗഫൂര്‍ കാവില്‍, റസാഖ് നിടുംബ്രത്ത്, അബ്ദുള്ള ഹാജി കെ. പി, ഈസ്സ ടി. എന്‍, എന്നിവര്‍ സംസാരിച്ചു. മദ്രസ ജനറല്‍ സെക്രട്ടറി അസീസ് വി. കെ സ്വാഗതവും ട്രഷറര്‍ അബ്ദുള്ള ഹാജി പുതുശ്ശേരി നന്ദിയും പറഞ്ഞു.