പുറമേരി: ഏഴ് കോടി രൂപ ചെലവില്‍ കുനിങ്ങാട്-പുറമേരി റോഡ് നവീകരണം പുരോഗമിക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനു പിന്നാലെ പ്രവൃത്തിയിലേക്കു കടന്നു. ബിഎംബിസിയായി ആധുനിക രീതിയിലാണ് റോഡ് നവീകരണം. പൊതുമരാമത്ത് വകുപ്പ് റോഡ്സ്

വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. മഴക്കാലത്തിനു മുന്‍പേ പ്രവൃത്തി മുഴുവനായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎല്‍എ കെ.പി.കുഞ്ഞമ്മദ്കുട്ടി അറിയിച്ചു. ഈ പ്രവൃത്തി നടപ്പിലാക്കുന്നതിനൊപ്പം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വര്‍ക്കും പൂര്‍ത്തിയായിട്ടുണ്ടെന്ന് എംഎല്‍എ വെളിപ്പെടുത്തി.
