അപകടത്തിൽപ്പെട്ട് മരണമടഞ്ഞവർക്ക് നാടിന്റെ ആദരാഞ്ജലി. ദുരന്തത്തില്‍ ജീവന് പൊലിഞ്ഞ
രാജൻ, ലീല, അമ്മുക്കുട്ടി അമ്മ എന്നിവർക്ക് നാട് വിടചൊല്ലി. കുറുവങ്ങാട് പൊതു ദർശനത്തിന് വെച്ചപ്പോൾ ആദാരാഞ്ജലികളർപ്പിക്കാൻ ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ടവരും എത്തിചേർന്നു., ജനപ്രതിനിധികളും റവന്യൂ അധികാരികളും വിവിധ നേതാക്കളും അന്ത്യോപചാരം അര്‍പിക്കാനെത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോജിൽ നിന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കൊയിലാണ്ടിയിലെത്തിച്ചേർന്നത്. പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു പൊതു ദർശനം. പിന്നീട് വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കും.