തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍
സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമീഷന് അധ്യക്ഷ പി.സതീദേവി. നിജസ്ഥിതി തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും നടപടി വേണം. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. സിനിമാ മേഖലയിലടക്കം നേരത്തെ നടപടിയുണ്ടായിട്ടുണ്ട്. പരാതി ഉയര്‍ന്നാല്‍ അന്വേഷിക്കണം. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നു രഞ്ജിത്തിനെ മാറ്റേണ്ടത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി വേണമെന്നും സതീദേവി പറഞ്ഞു. സഹിച്ച് നില്‍ക്കേണ്ടതില്ല, പരാതിപെടാന്‍ ആളുകള്‍ ധൈര്യത്തോടെ മുന്നോട്ട് വരട്ടെയെന്നും പരാതിപ്പെടാന്‍ ആരെങ്കിലും തയ്യാറായാല്‍ അതില്‍ ഉറപ്പായും നടപടി ഉണ്ടാകുമെന്നും സതീദേവി പറഞ്ഞു.
‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് രഞ്ജിത്ത് മോശമായി പെരുമാറിയതെന്നും ഒരു രാത്രി
മുഴുവന്‍ ഹോട്ടലില്‍ പേടിച്ച് കഴിയേണ്ടി വന്നെന്നുമാണ് ബംഗാളി നടി പറഞ്ഞത്.

‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് രഞ്ജിത്ത് മോശമായി പെരുമാറിയതെന്നും ഒരു രാത്രി
