വടകര: നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി യുവാവ് മൂരാട് പുഴയില്‍ വീണു. കാസര്‍കോട് സ്വദേശി മുനവര്‍ (30) ആണ്
കോയമ്പത്തൂര്‍ മാംഗ്ളൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ പുഴയിലേക്ക് വീണത്. മൂരാട് മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോഴായിരുന്നു സംഭവം. പിന്നീട് പുഴയില്‍ നിന്നു നീന്തി അവശ നിലയില്‍ കരക്കെത്തിയ യുവാവിനെ
സ്ഥലത്തെത്തിയ പോലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദേശത്ത് നിന്ന് കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ മുനവര്‍ ട്രെയിനില്‍ കാസര്‍കോടേക്ക് പോവുകയായിരുന്നു. വാതില്‍പടിയില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ തലകറങ്ങി വീണതാവാമെന്ന് കരുതുന്നു.

