സ്വീകരിക്കുന്നതിന് രൂപവ്തകരിച്ച ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ബേക്കറി, സ്ഥാപനങ്ങള്‍, കടകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ 15 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച ഡിസ്പോസിബിള്‍ കപ്പ്, കാരിബാഗ് എന്നിവ കണ്ടെടുത്തു. പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിനും നടപടിയെടുത്തു.
30,000 രൂപ പിഴയിടാക്കുന്നതിന് നോട്ടീസ് നല്കി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, ഉറവിട മാലിന്യ സംസ്കരണത്തിനും മലിന ജല പരിപാലനത്തിനുമുള്ള സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.
ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തുടര്‍ച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി. പരിശോധനയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജീഷ്, ജോയിന്റ് ഡയറക്ടര്‍ ഓഫീസ് സ്റ്റാഫ് ഗിരീഷ് , ക്ലാര്‍ക്ക് അനീഷ്, ശുചിത്വ മിഷന് യങ് പ്രൊഫഷണല്‍ ഹര്‍ഷ എന്നിവര്‍ പങ്കെടുത്തു.