വടകര: കുറ്റ്യാടി തണല്‍ വിദ്യാലയത്തില്‍ നടന്ന സംസ്ഥാനതല ഭിന്നശേഷി കലോത്സവത്തില്‍ ‘ആര്‍ട്ടോളം’ ഇഐസി
വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തണല്‍ മണിയൂര്‍ സ്കൂളിലെ കുട്ടികള്‍ക്ക് പൗരാവലിയുടെ അനുമോദനം. ചടങ്ങ് മണിയൂര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ സുരേഷ് കുട്ടികള്‍ക്ക് ഓവറോള്‍ ട്രോഫി നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന അനുഭവങ്ങളില്‍ നിന്നും കലാസാംസ്കാരിക രംഗത്ത് സംസ്ഥാനതലത്തില്‍ വരെ അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ കുട്ടികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപികമാര്‍, രക്ഷിതാക്കള്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്കിയ കലാകാരന്മാരായ കൃഷ്ണന്, നമ്പിയേരി രവി എന്നിവര്‍ക്കുള്ള ഉപഹാരവും അദ്ദേഹം നല്കി. തണല്‍ മണിയൂര്‍ ചെയര്മാന് കെ പി അഹമ്മദ്, കണ്‍വീനര്‍ ഹാഷിം എന്‍ കെ, കളരിയേല്‍ വിജയന്, കൊളായി രാമചന്ദ്രന്,
പി ബഷീര്‍, സതി ഇ സി, സൈക്കോളജിസ്റ്റ് സന, സുനില്‍ മന്തരത്തൂര്‍, അനൂപ് കെ, ടിവി നാരായണന് മാസ്റ്റര്‍, സി.എം. വിജയന് , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ റൂബി നന്ദി പറഞ്ഞു.

