ഓർക്കാട്ടേരി: ഷുഹൈബ് രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഓർക്കാട്ടേരിയിൽ നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജുനൈദ് കാർത്തിപ്പള്ളി അധ്യക്ഷത വഹിച്ചു.
കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി ദിൽരാജ് പനോളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കെ ഹരിദാസൻ, അഴിയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ലിജി പുതിയേടത്ത് സുധീഷ്, ദിൽഷാദ്, റിഷാദ്, റഫീഖ് സഞ്ജയ്, തുടങ്ങിയവർ പങ്കെടുത്തു.