വട്ടോളി: പാതിരപ്പറ്റ ശ്രീകൃഷ്ണ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 13 മുതൽ 17 വരെ
ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. 13 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, വൈകീട്ട് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം , പ്രാദേശിക കലാപരിപാടികൾ.14 ന് വൈകീട്ട് ദീപാരാധന, ഗ്രാമ പ്രദക്ഷിണം, താലപ്പൊലി. 15 ന് ആധ്യാത്മിക സദസ്, പ്രഭാഷണം – ബ്രഹ്മകുമാരി ഷീബ ബഹൻജി, വൈകീട്ട് ഇളനീർ വരവ്, അഭിഷേകം കൈ കൊട്ടിക്കളി, ഗാനമേള,
16 ന് വിവിധ ക്ഷേത്ര ചടങ്ങുകൾ, പ്രസാദ ഊട്ട്, വിശേഷാൽ പൂജകൾ, ഭഗവതി സേവ സർപ്പബലി. 17 ന് പ്രതിഷ്ഠാ ദിനത്തിൽ മഹാഗണപതി ഹോമം, മഹാ മൃത്യഞ്ജയ ഹോമം, പ്രസാദ ഊട്ട്, നാടകം, കരിമരുന്നു പ്രയോഗം എന്നിവ നടക്കും.