സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.മുഹമ്മദ് ഈസ(69) അന്തരിച്ചു. അലി ഇന്റര്‍നാഷണല്‍ ഉള്‍പെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് രാവിലെ ഹമദ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്. പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ.
മക്കള്‍: നജ്ല, നൗഫല്‍, നാദിര്‍, നമീര്‍. 1976 ല്‍ ഖത്തറില്‍ എത്തിയ അദ്ദേഹം മുനിസിപ്പാല്‍ ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ഖത്തര്‍ കെഎംസിസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. നിലവില്‍ സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റാണ്. ഖത്തറിലെ പ്രവാസി സമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്നു. ഖബറടക്കം ദോഹയില്‍ നടക്കും.