വടകര: ഷുഹൈബ് രക്തസാക്ഷി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം
സംഘടിപ്പിച്ചു. കൈനാട്ടിയില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സദസ് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജിന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കാര്‍ത്തിക് ചോറോട് അധ്യക്ഷത വഹിച്ചു. അജ്നാസ് താഴത്ത്, ജിബിന്‍ രാജ്, ഷിജു പുഞ്ചിരിമില്‍, സഫാദ്, വിനോദന്‍ ടി എം, രജിത് മാലോല്‍, വല്ലീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
