
കോഴിക്കോട്: വടകര സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന്റെയും മകന് എം.ശ്രീനന്ദിന്റെയും ചിത്ര പ്രദര്‍ശനം കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചിരിയും ചിന്തയുമുണര്‍ത്തുന്ന കാര്‍ട്ടൂണുകളും ചിപ്പിയിലും
കാന്‍വാസിലും വിരിഞ്ഞ പ്രകൃതി ദൃശ്യങ്ങളുമാണ് കലാസ്നേഹികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പ്രദര്‍ശനം ആര്‍ട്ടിസ്റ്റ് രാധിക രഞ്ജിത്തും ആര്‍ട്ടിസ്റ്റ് രുഗ്മിണി എസ് നായരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എന്‍.കെ.ജീജാബായ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അജയകുമാര്‍ സ്വാഗതവും ശ്രീനന്ദ് നന്ദിയും പറഞ്ഞു. തലശ്ശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീനന്ദ്.. ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമാകുന്ന പ്രദര്‍ശനം ഫെബ്രുവരി 27 വരെ തുടരും.
















