വടകര: പ്രായപൂര്‍ത്തിയാകാത്ത മകന് സ്കൂട്ടര്‍ ഓടിച്ച് അപകടം വരുത്തിയ കേസില്‍ പ്രതിയായ അമ്മയെ കോടതി വെറുതെ
വിട്ടു. വടകര കുരിയാടിയിലെ കിണറ്റിന്‍കര രേഖയെയാണ് (47) വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
രേഖയുടെ മൈനറായ മകന് ഓടിച്ച കെഎല്‍ 58 ആര് 6276 നമ്പര്‍ സ്കൂട്ടര്‍ മുക്കാളി ടൗണില്‍ കെഎല്‍ 18 ക്യു 1869 നമ്പര്‍ കാറിലിടിച്ച കേസിലാണ് ആര്‍സി ഉടമയായ രേഖയെ പ്രതിയാക്കി ചോമ്പാല പോലീസ് കേസെടുത്തത്. എന്നാല്‍ പ്രതി കുറ്റം ചെയ്തെന്ന് സംശയാതീതമായി തെളിയക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയായ രേഖയാണ് മൈനറായ മകന് മോട്ടോര്‍ സൈക്കിള്‍ നല്‍കിയതെന്ന് വ്യക്തമല്ല. പ്രായപൂര്‍ത്തിയാകാത്തയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച കുട്ടികളുടെ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതായി കാണുന്നില്ല. തുടങ്ങിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്
കോടതി പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഡ്വ.എ.എം.സന്തോഷ് ഹാജരായി.