വില്യാപ്പള്ളി: പ്രമുഖ സിപിഐ നേതാവും വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന എം.കൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികം സിപിഐ ആചരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണം ജില്ലാ എക്്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എം.സുനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്, എന്‍.എം.വിമല, സി.രാമകൃഷ്ണന്, ടി.പി.റഷീദ്, വി.ബാലന്, സി.ബാബു എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടേറി കേളോത്ത് സുനില്‍ സ്വാഗതം പറഞ്ഞു.