• Latest
  • Trending
നടന്‍ രാജശേഖരന്‍ അന്തരിച്ചു

നടന്‍ രാജശേഖരന്‍ അന്തരിച്ചു

July 12, 2026
ഖ​ത്ത​ർ മു​ൻ അ​മീ​റി​ന്‍റെ വി​യോ​ഗം: ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച ദുഃ​ഖാ​ച​ര​ണം

ഖ​ത്ത​ർ മു​ൻ അ​മീ​റി​ന്‍റെ വി​യോ​ഗം: ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച ദുഃ​ഖാ​ച​ര​ണം

July 12, 2026
ലഹരി മുക്തകേരളത്തിനായി നാട് ഒറ്റക്കെട്ട്: പാറക്കല്‍ എംഎല്‍എ

ലഹരി മുക്തകേരളത്തിനായി നാട് ഒറ്റക്കെട്ട്: പാറക്കല്‍ എംഎല്‍എ

July 12, 2026
വയോധികന്‍ തീ കൊളുത്തി മരിച്ച സംഭവം: പിന്നില്‍ കോണ്‍ഗ്രസും ലീഗുമെന്ന് സിപിഎം

കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; സമര സഹായ സമിതി രൂപീകരണം നാളെ

July 12, 2026
നമ്പ്യത്താംകുണ്ട് കൊളേന വീട്ടില്‍ അബ്ബാസ് അന്തരിച്ചു

നമ്പ്യത്താംകുണ്ട് കൊളേന വീട്ടില്‍ അബ്ബാസ് അന്തരിച്ചു

July 12, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കുറ്റകൃത്യം തടയാന്‍ കോമ്പിംഗ് ഓപ്പറേഷനുമായി പോലീസ്

July 12, 2026
എടച്ചേരി താഴെ വട്ടോളി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

എടച്ചേരി താഴെ വട്ടോളി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

July 12, 2026
ഉന്നത വിജയികള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ അനുമോദനം

ഉന്നത വിജയികള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ അനുമോദനം

July 12, 2026
കല്ലാമല സ്‌കൂള്‍ പറമ്പത്ത് മഹിജ അന്തരിച്ചു

കല്ലാമല സ്‌കൂള്‍ പറമ്പത്ത് മഹിജ അന്തരിച്ചു

July 12, 2026
ഊരത്ത് കാനത്തില്‍ ബാലന്‍ അന്തരിച്ചു

ഊരത്ത് കാനത്തില്‍ ബാലന്‍ അന്തരിച്ചു

July 12, 2026
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം

July 12, 2026
അപൂര്‍വ കാഴ്ച; ഒറ്റപ്രസവത്തില്‍ പശുവിന് മൂന്ന് കുട്ടികള്‍

അപൂര്‍വ കാഴ്ച; ഒറ്റപ്രസവത്തില്‍ പശുവിന് മൂന്ന് കുട്ടികള്‍

July 12, 2026
പികെവി രാഷ്ട്രീയ നന്മകളുടെ ഉജ്വല മാതൃക: കെ.പി.രാജേന്ദ്രന്‍

പികെവി രാഷ്ട്രീയ നന്മകളുടെ ഉജ്വല മാതൃക: കെ.പി.രാജേന്ദ്രന്‍

July 12, 2026
Vatakara Varthakal
Sunday, July 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നടന്‍ രാജശേഖരന്‍ അന്തരിച്ചു

by newsdesk
July 12, 2026
in കല-സാംസ്‌കാരികം, കേരളം
0
Home കല-സാംസ്‌കാരികം


കോട്ടയം: മലയാള സിനിമയില്‍ പോലിസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ രാജശേഖരന്‍ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ കൂടുതല്‍ തവണ പോലിസ് ഇന്‍സ്പെക്ടറായി വേഷമിട്ട നടന്മാരിലൊരാളെന്ന നിലയില്‍ ‘എസ്‌ഐ രാജശേഖരന്‍’ എന്നാണ് അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. വില്ലന്‍ വേഷങ്ങളിലും പോലിസ് വേഷങ്ങളിലുമാണ് അദ്ദേഹം തിളങ്ങിയത്. ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യംകൂടിയായിരുന്നു രാജശേഖരന്‍. എണ്‍പതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. വില്ലന്‍ വേഷങ്ങളിലും പോലിസ് ഉദ്യോഗസ്ഥനായും സഹനടനായും നിരവധി ചിത്രങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.
രാജാവിന്റെ മകന്‍, സന്ദര്‍ഭം, മുദ്ര, നായര്‍ സാബ്, സേതുരാമയ്യര്‍ സിബിഐ, താപ്പാന തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സന്ദര്‍ഭത്തിലെ പോലിസ് ഇന്‍സ്പെക്ടര്‍, രാജാവിന്റെ മകനിലെ ആഭ്യന്തര മന്ത്രി എന്‍ കൃഷ്ണദാസിന്റെ സഹായിയായ സാബു, വഴിയോരക്കാഴ്ചകളിലെ ഡോക്ടര്‍, മുദ്രയിലെ ജുവനൈല്‍ ഹോമിലെ പോലിസ് കോണ്‍സ്റ്റബിള്‍, നായര്‍ സാബിലെ ജെയിംസിന്റെ സഹായിയായ ഉലഹന്നാന്‍, സേതുരാമയ്യര്‍ സിബിഐയിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ രാജു, താപ്പാനയിലെ പോലിസ് ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ അദ്ദേഹം തന്റേതായ ഇടം കണ്ടെത്തിയിരുന്നു.
ഇവ കൂടാതെ നമ്പര്‍ 20 മദ്രാസ് മെയില്‍, പാറശ്ശാല പാച്ചു, പയ്യന്നൂര്‍ പരമു തുടങ്ങിയ നിരവധി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സിനിമാരംഗത്തിന് പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു. ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേര്‍ രാജശേഖരന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ രാജശേഖരന് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

നടന്‍ രാജശേഖരന്‍ അന്തരിച്ചു

നടന്‍ രാജശേഖരന്‍ അന്തരിച്ചു

July 12, 2026
ഖ​ത്ത​ർ മു​ൻ അ​മീ​റി​ന്‍റെ വി​യോ​ഗം: ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച ദുഃ​ഖാ​ച​ര​ണം

ഖ​ത്ത​ർ മു​ൻ അ​മീ​റി​ന്‍റെ വി​യോ​ഗം: ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച ദുഃ​ഖാ​ച​ര​ണം

July 12, 2026
ലഹരി മുക്തകേരളത്തിനായി നാട് ഒറ്റക്കെട്ട്: പാറക്കല്‍ എംഎല്‍എ

ലഹരി മുക്തകേരളത്തിനായി നാട് ഒറ്റക്കെട്ട്: പാറക്കല്‍ എംഎല്‍എ

July 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നടന്‍ രാജശേഖരന്‍ അന്തരിച്ചു
  • ഖ​ത്ത​ർ മു​ൻ അ​മീ​റി​ന്‍റെ വി​യോ​ഗം: ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച ദുഃ​ഖാ​ച​ര​ണം
  • ലഹരി മുക്തകേരളത്തിനായി നാട് ഒറ്റക്കെട്ട്: പാറക്കല്‍ എംഎല്‍എ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by