
ആയഞ്ചേരി: ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന് എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും വന്‍
സ്വീകാര്യതയാണ് ലഭിക്കുന്നതെന്നു പാറക്കല്‍ അബ്ദുല്ല എംഎല്‍എ. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിയെ ഇല്ലായ്മ ചെയ്യാന്‍ എല്ലാം മറന്നു കൊണ്ട് ജനം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാറും പോലീസും കാണിക്കുന്ന പഴുതടച്ച പരിശോധന വന്‍പ്രതീക്ഷയുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.മഹ്‌മൂദ് അധ്യക്ഷനായി. ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെടി
അബ്ദുറഹ്‌മാന്‍, മണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ജനറല്‍ സെക്രട്ടറി വി പി കുഞ്ഞമ്മത്, കെഎംസിസി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എം മുഹമ്മദ്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് മുറിച്ചാണ്ടി, യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.പി. ഷാജഹാന്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മന്‍സൂര്‍ എടവലത്ത്, സി കെ ഗഫൂര്‍, കായക്കണ്ടി ഹമീദ്, എ കെ അബ്ദുല്ല, തെക്കിണില്ലത്ത് കുഞ്ഞബ്ദുല്ല, ടി കെ മൊയ്തു, വി പി ഫസലുറഹ്‌മാന്‍,
എം എം നഷീദ എന്നിവര്‍ സംബന്ധിച്ചു. ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി കടമേരി റോഡില്‍ സമാപിച്ചു.
















