വടകര: മൊയാരത്ത് ശങ്കരൻ പഠന കേന്ദ്രവും എം. ദാസൻ സ്മാരക ഗ്രന്ഥാലയവും
സംയുക്തമായി ‘കേന്ദ്ര ബജറ്റിനാൽ ബാധിക്കപ്പെടുന്നവർ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് എ.കെ. രമേശ് പ്രഭാഷണം നടത്തി. സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നതാണ് കേന്ദ്ര ബജറ്റ് എന്ന് രമേശ് പറഞ്ഞു.
സമ്പന്നന്മാരെ കൂടുതൽ സമ്പന്നന്മാരാക്കുന്ന നിർദ്ദേശങ്ങളാണ് ബജറ്റിൽ. പാവപ്പെട്ടവരെ മറന്നുപോയ ബജറ്റ്. തൊഴിലാളി എന്ന വാക്കുപോലും ബജറ്റിൽ ഇല്ല. അഡ്വ. ഇ. വി.ലിജീഷ് അധ്യക്ഷനായി. യൂനുസ് വളപ്പിൽ സ്വാഗതം പറഞ്ഞു.