തോടന്നൂര്‍: വടകര-മാഹി കനാല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സിപിഐ തോടന്നൂര്‍ ബ്ലോക്ക് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം കമ്മറ്റി മെമ്പര്‍ ഒ.കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. ജയേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി മെമ്പര്‍
റീന സുരേഷ്, ലോക്കല്‍ സെക്രട്ടറി പി.പി.രാജന്‍, ചന്ദ്രന്‍ പുതുക്കുടി തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി രാഘവന്‍ സ്വാഗതവും കെ.ടി സുമതി നന്ദിയും പറഞ്ഞു. കെ.ടി രാഘവനെ സെക്രട്ടറി യായും കെ.ടി.ജയേഷിനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു.
