നാദാപുരം: പേരോട് എം.ഐ.എം.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജേര്‍ണലിസം ബാച്ചിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍
തയ്യാറാക്കിയ അഞ്ച് കൈയ്യെഴുത്തു മാഗസിനുകള്‍ ഡോക്യുമെന്ററി സംവിധായകന് അഷ്റഫ് തൂണേരി പ്രകാശനം ചെയ്തു.
മികച്ച മാഗസിനുകളായി ഷിഫാന ആന്റ് സനയുടെ ലൈറ്റ് ഓഫ് നോ എന്ന മാഗസിന് തെരഞ്ഞെടുക്കപ്പെട്ടു. ദിയ ആന്റ് സന ഫാത്തിമ ടീമിന് രണ്ടും അന്‍ഷിദ ആന്റ് നാജിയ ടീമിന് മൂന്നും സ്ഥാനം ലഭിച്ചു.
സ്കൂള്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. നെറ്റ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥി ഫിദ ഫാത്തിമക്കുള്ള ക്യാഷ് അവാര്‍ഡ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന സമ്മാനിച്ചു. പി.ടി.എ.പ്രസിഡന്റ് കെ.പി.മുഹമ്മദ് എടച്ചേരി അധ്യക്ഷനായി. പ്രിന്‍സിപ്പള്‍ എം.കെ.കുഞ്ഞബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി ജാഫര്‍ വാണിമേല്‍, ഇസ്മായില്‍ വാണിമേല്‍, ഒ.സഫിയ, സൗദ മാണിക്കോത്ത്, ആര്.റോഹന്‍, എം.എം.മുഹമ്മദ്, സി.അബ്ദുല്‍ ഹമീദ്,
ഷംന്സ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
അഷ്റഫ് തൂണേരി സംവിധാനം ചെയ്ത മുക്രി വിത്ത് ചാമുണ്ടി എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമുണ്ടായി.