തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പുതിരി നേതൃത്വം നൽകും. 11 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 9ന് കലവറ നിറക്കൽ, 11 ന് അക്ഷശ്ലോക സദസ്, 4 ന് മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിൽ നിന്ന് കലവറ സംഭരണ ഘോഷയാത്ര ആരംഭിക്കും.
കോട്ട് മുക്ക് വഴി 6 ന് ക്ഷേത്രത്തിലെത്തിച്ചേരും. 6.30ന് ശിവകുമാരാനന്ദ സ്വാമികളുടെ അധ്യാത്മിക പ്രഭാഷണം, 7.30 ന് മുചുകുന്ന് പത്മനാഭൻ്റെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ, 8.30 ന് നീലാംബരി നൃത്ത വിദ്യാലയത്തിൻ്റെ നൃത്താഞ്ജലി, 10 ന് സംഗീത നിശ എന്നിവ നടക്കും. 12 ന് രാവിലെ 6 മുതൽ 24 മണിക്കൂർ അഖണ്ഡനാമജപം, ദീപാരാധന, വിവിധ ഹോമങ്ങൾ, ഭഗവതിസേവ, സർപ്പബലി അത്താഴ പൂജ എന്നിവ നടക്കും.
പ്രതിഷ്ഠാദിനമായ 13 നു രാവിലെ നടതുറന്ന് അഭിഷേകം, വിവിധ ഹോമങ്ങൾ, 25 കലപൂജ, ഉദയാസ്തമനപൂജ, കലശാഭിഷേകം പൂജ, ഉച്ച പൂജ എന്നിവക്ക് ശേഷം ന ഭജനയും, 4 ന് സർവ്വൈശ്വര്യ അർച്ചനയും നടക്കും. നിറമാല ദീപാരാധനക്ക് ശേഷം കടത്തനാട് പഞ്ചാദ്യസംഘത്തിൻ്റെ തായമ്പകയും തുടർന്ന് പുതുമന ശങ്കരൻ നമ്പുതിരിയുടെ തിടമ്പുനൃത്തവും നടക്കും.
അത്താഴ പൂജയോടെ ഉത്സവം സമാപിക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് ടി.കെ രാജൻ, ആഘോഷകമ്മറ്റി ചെയർമാൻ കിഴക്കേ അയോത്ത് മനു, പി.കെ കണാരൻ, സി. ബാബു അരൂർ എന്നിവർ പങ്കെടുത്തു.