നാദാപുരം: താലൂക്ക് ആശുപത്രിയിൽ ഓർത്തോ, ഗൈനക്കോളജി ഉൾപ്പെടെ സ്പെഷ്യലിസ്റ്റ്
ഡോക്ടർമാരെ നിയമിക്കണമെന്ന് നിർമ്മാണത്തൊഴിലാളി യൂനിയൻ സിഐടിയു നാദാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കുമ്മങ്കോട് സിഐടിയു ജില്ലാകമ്മിറ്റി അംഗം എ.മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. വി.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. പി പ്രദീഷ് രക്തസാക്ഷി പ്രമേയവും, സുരേഷ് കാക്കാറ്റിൽ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
കെ.എൻ നാണു, കെ.കെ ബാബു, ആർ.ടി കുമാരൻ, കെ.കെ ശോഭ എന്നിവർ സംസാരിച്ചു. പി.കെ ശിവദാസൻ സ്വാഗതവും, സി.പി പ്രദീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.കെ രവീന്ദ്രൻ പ്രസിഡണ്ട് കെ. ജയേഷ് സെക്രട്ടറി എം.വിനോദ് ട്രഷറർ.