വടകര: ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന വനിത ഹോം ഗാര്‍ഡിന്റെ കാലില്‍ ബൈക്ക് കയറ്റി അതിക്രമം. സംഭവത്തില്‍ ഒരാള്‍
അറസ്റ്റില്‍. ആവള പൗര്ണമിയില് സുനിലിനെയാണ് (28) വടകര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം എടോടി ജംഗ്ഷനിലാണ് സംഭവം. പുതിയ സ്റ്റാന്റ് ഭാഗത്ത് നിന്ന് വണ്‍വേ തെറ്റിച്ച് വന്ന ബൈക്ക് യാത്രക്കാരനെ വനിതാ ഹോംഗാര്‍ഡ് നിഷ തടയുകയായിരുന്നു. വണ്‍വേയാണെന്നും തിരിച്ചുപോകണമെന്നും നിഷ ആവശ്യപ്പെട്ടു. ഇതൊന്നും വകവെക്കാതെ ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെ നിഷയുടെ വലതുകാലില്‍ വണ്ടി കയറ്റുകയായിരുന്നു. ചീത്തവിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോം
ഗാര്‍ഡിന്റ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപെടുത്തിയതിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തു. നിഷയുടെ വലതുകാലിലെ രണ്ട് വിരലുകള്‍ക്ക് ചതവുണ്ട്. അറസ്റ്റിലായ സുനിലിനെ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.