Thursday, May 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ട്രെയിനില്‍ കയറാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വടകരയില്‍ ഹൈഡ്രോളിക് വീല്‍ചെയര്‍ സൗകര്യം; സമര്‍പണം തിങ്കളാഴ്ച

February 8, 2025
in പ്രാദേശികം
A A
ട്രെയിനില്‍ കയറാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വടകരയില്‍ ഹൈഡ്രോളിക് വീല്‍ചെയര്‍ സൗകര്യം; സമര്‍പണം തിങ്കളാഴ്ച
Share on FacebookShare on Twitter

വടകര: വൈസ് മെന്‍ ഇന്റര്‍ നാഷണല്‍ ക്ലബ്ബ് ഓഫ് വടകരയുടെ സാന്ത്വനം 2025 എന്ന പേരില്‍ നടപ്പിലാക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടകര റെയില്‍വേ സ്റ്റേഷനില്‍ ഹൈഡ്രോളിക് വീല്‍ ചെയര്‍ ആന്‍ഡ് റാമ്പ് നല്‍കുന്നു. ഇതിന്റെ സമര്‍പ്പണം പത്താം തിയതി തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പിക്കുമെന്ന് വൈസ്മെന്‍ ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുതിര്‍ന്നവര്‍ക്കും രോഗികള്‍ക്കും അംഗ പരിമിതര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുമായ ട്രെയിന്‍ യാത്രക്കാര്‍ക്ക് അനായാസം ട്രെയിനില്‍ കയറാനും അവരുടെ സീറ്റ് ബര്‍ത്തിന്റെ സമീപം വരെ എത്തിക്കാനും ഹൈഡ്രോളിക് വീല്‍ചെയര്‍ വഴി കഴിയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ യാത്രക്ക് മുന്‍പ് സ്റ്റേഷന്‍ മാസ്റ്ററേയും
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80

ആര്‍പിഎഫിനേയും ബന്ധപ്പെടേണ്ടതാണ്. ഇതോടെ ഈ സംവിധാനമുള്ള കേരളത്തിലെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനാവും വടകര.
പരിപാടിയുടെ ഉദ്ഘാടനവും വീല്‍ ചെയര്‍ ആന്‍ഡ് റാമ്പ് സമര്‍പ്പണവും വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ ക്ലബ്ബ് റീജണല്‍ ഡയറക്ടര്‍ ഷാജി കെ എം നിര്‍വ്വഹിക്കും. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ഉപേന്ദ്ര കുമാര്‍ ഏറ്റുവാങ്ങും. സ്റ്റേഷന്‍ സൂപ്രണ്ട് എന്‍.രാജീവന്‍ മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് അരവിന്ദ് കിങ്സ്, സെക്രട്ടറി വി.പി.ബൈജു, ട്രഷറര്‍ രാമകൃഷ്ണന്‍ കെ പി, പ്രോഗ്രാം ഡയറക്ടര്‍ സതീഷ് ബാബു, റിട്ട.റെയില്‍വെ സൂപ്രണ്ട്‌ വത്സലന്‍ കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

പയ്യോളിക്കു സമീപം ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

പയ്യോളിക്കു സമീപം ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

1 month ago
മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു;  മന്ത്രിയെ തടഞ്ഞു നാട്ടുകാർ

പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണം; ആർആർടി ഉദ്യോഗസ്ഥന് പരുക്ക്‌

3 months ago
നവീൻ ബാബുവിന്‍റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി, സിബിഐയോടും നിലപാട് തേടി

ആന എഴുന്നള്ളിപ്പ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി, ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം

5 months ago
മിന്നലില്‍ വീടിന് നാശം; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

മിന്നലില്‍ വീടിന് നാശം; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal