പുറമേരി: പിണറായി സര്‍ക്കാരിന്റെ തനിനിറം പുതിയ ബജറ്റിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്ന് ഷാഫി

പറമ്പില്‍ എംപി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍കാരും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെ നിരാശയിലാക്കിയിരിക്കുകയാണ് ബജറ്റ്. മുതുവടത്തൂരില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെ
യ്യുകയായിരുന്നു ഷാഫി.
സിപിഎമ്മുകാര്‍ പോലും യുഡിഎഫ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയാണ്. മയക്ക്മരുന്ന് വ്യാപകമാകുന്നു. അക്രമങ്ങള്‍ കൂടുന്നു. ഒരു വണ്ടി മാറ്റിയിടാന്‍ പോലും പറയാന്‍ പറ്റാത്ത കാലമാണിത്. ഇത്തരം അക്രമികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതി്. നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കുടുംബം കോടതിയോട് ആവശ്യപ്പെടുമ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കെ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, സി.കെ.നാസര്‍, ശ്രീജേഷ് ഊരത്ത്, കെ.സജീവന്‍, എം.കെ.ഭാസ്‌കരന്‍, ടി. കുഞ്ഞിക്കണ്ണന്‍, എ.പി.മുനീര്‍, വി.പി.കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു.