വടകര: സംസ്ഥാനത്തെ ഏറ്റവും വലിയ ഭാഷാ അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെഎടിഎഫ്)
കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കം. വടകര സെന്റ് ആന്റണീസ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുല്‍ ഹക്കീം പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി ആയിരത്തോളം അധ്യാപകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഈ വരുന്ന 20, 21, 22 തിയതികളില്‍ മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. അതിന്റെ മുന്നോടിയായി 17 ഉപജില്ലാ സമ്മേളനവും മൂന്ന് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും പൂര്‍ത്തീകരിച്ചാണ് ജില്ലാ സമ്മേളനത്തില്‍ എത്തിനില്‍ക്കുന്നത്.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാന്‍, സംസ്ഥാന സമിതി അംഗങ്ങളായ കെ. വി. അബ്ദുല്‍ ജൈസല്‍, എം.ടി. മുനീര്‍, സംസ്ഥാന വനിതാ വിംഗ് ട്രഷറര്‍ കെ.കെ. ഷറഫുന്നിസ, ജില്ലാ സെക്രട്ടറി എം.കെ.റഫീഖ, ട്രഷറര്‍ ഐ.സല്മാന്, മറ്റു ഭാരവാഹികളായ പി. അബ്ദുറഹിമാന്, വളപ്പില്‍ കുഞ്ഞമ്മദ്, എന്‍.കെ. ഷമീന, ടി.കെ. ഹാരിസ്, എ. അബ്ദുറഹീം, എം. കെ. അബ്ദുറഹിമാന്, പി.സി. അഷ്റഫ്, കെ.കെ. യാസര്‍, കെ.കെ. അന്‍സാര്‍, പി അബ്ദുല്‍ റസാഖ്, റാഫി ചെറച്ചോറ, കെ.കെ. മന്‍സൂര്‍, ജില്ലാ സമിതി അംഗങ്ങള്‍, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികള്‍, ഉപജില്ല ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

