
ചെയ്തു. കവി ഗോപീ നാരായണന് മുഖ്യപ്രഭാഷണം നടത്തി. മ്യൂസിക്കല്‍ ചെയര്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, തൊപ്പി മാറ്റല്‍, സിംഗ്ള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഒപ്പന, നാടോടി നൃത്തം, സ്കിറ്റ്, പ്രഛന്ന വേഷം തുടങ്ങിയ കലാപരിപാടികള്‍ നടത്തി.
വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മധുസൂദനന്, ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍ സി.നാരായണന്, പഞ്ചായത്ത് അംഗങ്ങളായ റിനീഷ് കെ.കെ, ആബിദ വി.സി., പ്രസാദ് വിലങ്ങില്‍, ടി.പി.മനീഷ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.അനിത, ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ ടീച്ചര്‍ കെ.പ്രേമ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പെഴ്സണ്‍ സ്വാഗതവും ഐസിഡി എസ് സൂപ്പര്‍വൈസര്‍ ഷൈജി കെ.നന്ദിയും പറഞ്ഞു.