വടകര: മൈത്രി 140 എന്ന ടാഗ് ലൈനോട് കൂടി ഭരണഘടനയുടെ എഴുപത്തി അഞ്ചാo
വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാനത്തെ 140 നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ അംബേദ്കർ പ്രഭാഷണങ്ങൾ നടത്തുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 13 കേന്ദ്രങ്ങളിൽ നടത്തുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് വടകരയിൽ മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, ഡോക്ടർ ഹരിപ്രിയ മാണിക്കോത്ത് എന്നിവർ പ്രസംഗിക്കും.