കുറ്റ്യാടി: ശമ്പള-പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കാത്ത സംസ്ഥാന സർക്കാർ
നയത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.പി. സർവ്വോത്തമൻ യോഗം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് വി.വി.വിനോദൻ അധ്യക്ഷത വഹിച്ചു. കെ.കെ.പ്രദ്യുമ്നൻ, സി.എം.സതീശൻ, കെ.പി.മോഹൻദാസ്, കെ.നാണു, കൊളായി രാമചന്ദ്രൻ, കെ.പി.കണാരൻ, ഷീല പത്മനാഭൻ, കെ.പി.ശ്രീധരൻ, കെ.ടി.ജയചന്ദ്രൻ, ഇ.അനിത, കെ.പ്രേംകുമാർ, എം.വിജയൻ, സന്തോഷ് കച്ചേരി, സോമസുന്ദരം എന്നിവർ പ്രസംഗിച്ചു.