പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് ഓഗസ്റ്റ് 24,25 തീയതികളിൽ പയ്യോളി സ്കൂളിൽ വച്ച് നടക്കും. ക്യാമ്പിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 24ന് രാവിലെ 9 മണി മുതൽ, ഗവൺമെൻറ് ആയുർവേദിക് ഹോസ്പിറ്റൽ, പയ്യോളിയുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.

പ്രളയ ദുരിത ബാധിതമായ വയനാടി്ന് ഒരു കൈത്താങ്ങായി , പൊതുവിദ്യാഭ്യാസ വകുപ്പ് എൻഎസ്എസ് യൂണിറ്റ് നിർമിക്കുന്ന 150 വീടുകൾക്കുള്ള ധനസമഹാരണത്തിന്റെ ഭാഗമായുള്ള ‘ലോഷൻ ചല്ലഞ്ചിനായി’ വിദ്യാർഥികളുടെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. വനിത ശിശു വികസന വകുപ്പുമായി സഹകരിച്ച് ‘സമം ശ്രേഷ്ഠം’- സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾക്കെതിരെ സമത്വ ജ്വാല എന്നീ പ്രവർത്തനങ്ങളും ഈ രണ്ടു ദിവസത്തെ സഹവാസ ക്യാമ്പിന്റെ ഭാഗമായിട്ട് ഒരുക്കിയിട്ടുണ്ട്.