ഗ്രാമപഞ്ചായത്തിലെ ഓലപ്പുഴ പെരുമ്പുഴക്കര തോട് നവീകരണം എന്നീ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ.രമ എംഎല്‍എ അറിയിച്ചു. 2024 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശമായി സര്‍ക്കാരില്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ഭരണാനുമതിയായിരിക്കുന്നത്. യഥാക്രമം 75 ലക്ഷം, 50 ലക്ഷം രൂപ വീതമാണ് അനുവദിക്കപ്പെട്ട തുക.
മണ്ഡലത്തില്‍ ഉള്‍നാടന്‍ ജലസ്രോതസുകളുടെയും കനാലുകളുടെയും നവീകരണത്തിന് ഊന്നല്‍ നല്‍കിയാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ക്രമീകരിച്ചിരുന്നത്. ജലക്ഷാമത്തിനുള്ള പരിഹാരത്തിനും ജല സ്രോതസുകളുടെ മലിനീകരണം ഇല്ലാതാക്കുമെന്നുമുള്ള പ്രകടനപത്രികയിലെ വാഗ്ദാനം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും നവീകരിക്കപ്പെടേണ്ട തോടുകളുടെയും കനാലുകളുടെയും വിശദവിവരങ്ങള്‍ ബജറ്റ് നിര്‍ദേശമായി നല്‍കിയത്.
നേരത്തെ നിര്‍ദ്ദേശിച്ചിരുന്ന ഒവിസി തോട്, എന്‍സി കനാല്‍, കല്ലറക്കല്‍ തോട്, കാപ്പുഴക്കല്‍ തോട് തുടങ്ങിയവയുടെ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലാണ്. ഈ ബജറ്റില്‍ ലഭിച്ച നവീകരണ പ്രവൃത്തികളും ഭരണാനുമതി ആയതോടെ തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.