വടകര: ചോറോട് ഈസ്റ്റ് കുരിക്കിലാട് മമ്പരഞ്ഞോളി ശ്രീകുറുംബഭഗവതി ക്ഷേത്രത്തില്‍ ഈ മാസം പത്തിന് പൊങ്കാല നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാലയില്‍ പങ്കെടുക്കുന്നവര്‍ അന്നു രാവിലെ എട്ടിന് മുമ്പാകെ ക്ഷേത്രസന്നിധിയില്‍ എത്തണം. പൊങ്കാലയുടെ ടോക്കണ്‍ രാവിലെ എട്ടിനു നല്‍കുന്നതാണ്. ക്ഷേത്രത്തിലെത്തുന്ന എല്ലാവര്ക്കും അന്ന പ്രസാദ വിതരണത്തിനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 17, 18, 19 തീയതികളിലാണ് ക്ഷേത്രത്തിലെ തിറ മഹോത്സവം.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കെ.പി.ശശി, ട്രഷറര്‍ കെ രവീന്ദ്രന്, സി.എസ്.പ്രജിത്, രാജേഷ് ചോറോട് എന്നിവര്‍ പങ്കെടുത്തു.
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80