വടകര: അനുജനെ കാണാതായത് സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് ജ്യേഷ്ഠനെ വടകര പോലീസ് മര്‍ദിച്ചതായി പരാതി.
നടക്കുതാഴ പുത്തൂരിലെ വളയലത്ത് താഴക്കുനി വനജയുടെ (60) ഇളയ മകന് സുജീഷിനെയാണ് (22) കാണാതായത്. ഇത് സംബന്ധിച്ച് വനജയുടെ മൂത്ത മകന് സുബീഷിനെ (32) പോലീസ് മര്‍ദിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
നിര്‍മാണ തൊഴിലാളിയായ സുജീഷിനെ ജനുവരി 22 മുതലാണ് കാണാതായത്. പയ്യോളിയിലേക്കെന്നും പറഞ്ഞു വീട്ടില്‍ നിന്നു പോയ സുജീഷിനെ കുറിച്ച് ഒരു വിവരവുമില്ലാത്തതിനാല്‍ അമ്മ വനജ 26ന് വടകര പോലീസില്‍ പരാതി നല്കി. പരാതി സ്വീകരിച്ച പോലീസ് മൂത്ത മകനേയും കൂട്ടി ചെല്ലാന്‍ പറഞ്ഞു. ഇതനസുരിച്ച് 30ന് സുബീഷിനെയും കൂട്ടി ചെന്നപ്പോഴാണ് പ്രൊബേഷന്‍ എസ്ഐ മര്‍ദിച്ചതായ പരാതി. ഇളയ മകനെ കാണാതായത് അന്വേഷിക്കുന്നതിന് പകരം മൂത്തയാളെ മര്‍ദ്ദിക്കുന്നത് കാണേണ്ടിവന്നെന്ന് വനജ വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അനുജനെ കൊന്നു കുഴിച്ച് മൂടിയോ എന്ന് ആക്രോശിച്ച് കൊണ്ട് മുഖത്തടിക്കുകയും മുറിയിലേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്തെന്നാണ് പറയുന്നത്. അന്ന് വൈകുന്നേരം വരെ
പോലീസ് സ്റ്റേഷനില്‍ തന്നെ കഴിയേണ്ടിവന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്ങില്‍ നിന്ന് വീണു പരിക്കേറ്റ ആളാണ് സുബീഷ്. ഇതിന്റെ പ്രയാസം അനുഭവിക്കുന്നതിനിടയിലാണ് പോലീസില്‍ നിന്നുള്ള ഈ അനുഭവം.
മര്‍ദനം സംബന്ധിച്ച് പ്രൊബേഷന്‍ എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് റൂറല്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് വനജയും ബന്ധുക്കളും പറഞ്ഞു. കാണാതായ സുജീഷിനെ കുറിച്ച് രണ്ടാഴ്ചയായിട്ടും ഒരു വിവരവുമില്ല. ഇതു സംബന്ധിച്ച് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേ സമയം ആരേയും മര്‍ദിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഈ സഹോദരങ്ങള്‍ തമ്മില്‍ അടിപിടിയുണ്ടായെന്നും അതിനു ശേഷമാണ് ഇളയ ആളെ കാണാതായതെന്നും പോലീസ് വ്യക്തമാക്കി. മാത്രമല്ല ഇളയ മകന് സുജീഷ് വനജയുടെ അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി ഒരു ലക്ഷം രൂപയോളം എടുത്തിട്ടുണ്ടെന്നും ഇക്കാര്യം വീട്ടുകാര്‍ മറച്ചുവെച്ചെന്നും ഇതു സംബന്ധിച്ച് വിവരങ്ങള്‍ തിരക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പോലീസ് അറിയിച്ചു.