വടകര: മാവേലി സ്റ്റോറുകളെ നോക്കുകുത്തികളാക്കുകയും റേഷൻ സംവിധാനം
അട്ടിമറിക്കുകയും ചെയ്തതിനെതിരെ നാളെ (വ്യാഴം) വടകരയിൽ കോൺഗ്രസ് സമരം.
ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സിവിൽ സപ്ലൈ ഓഫീസ് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ നിർവഹിക്കും.
രാവിലെ പത്തിന് എടോടിയിൽ നിന്ന് മാർച്ച് ആരംഭിക്കും.