വടകര: പുരാതനമായ പാലയാട് തെരു ശ്രീ മഹാ ഗണപതി-ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം കൊടിയേറി.
തിങ്കളാഴ്ച വൈകിട്ട് കൊടിയേറിയ ഉല്‍സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും പ്രഭാതഭക്ഷണം നല്കുന്നതിനു പുറമെ വിവിധ ക്ഷേത്രചടങ്ങുകളുമുണ്ട്.
അഞ്ചാം തിയതിയായ ഇന്ന് (ബുധന്‍) വൈകിട്ട് തിരുവാതിര, ആറിന് രാത്രി കരോക്കെ ഗാനമേള, ഏഴിന് നൃത്തനൃത്ത്യങ്ങള്‍, എട്ടിന് കരുവഞ്ചേരി ശ്രീപരദേവതാ ക്ഷേത്രത്തില്‍ നിന്നുള്ള പൂക്കുന്തം വരവ്, ശ്രീജിത് മാരാരും മറ്റും നയിക്കുന്ന പാണ്ടിമേളം, തിരുവനന്തപുരം സംഘചേതനയുടെ നാടകം ‘സേതു ലക്ഷ്മി, ഒമ്പതിനു തുലാഭാരം, ഇളനീര്‍വരവ് എന്നിവ ഉണ്ടായിരിക്കും. ഒരാഴ്ച നീണ്ടുനില്കുന്ന താലപ്പൊലി മഹോല്‍സവം ചോമപ്പന്റെ കാവിറക്കത്തോടെ തിങ്കളാഴ്ച വൈകിട്ട് സമാപിക്കും.