വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ നിന്ന് മുന്‍ മാനേജര്‍ കവര്‍ന്ന 26 കിലോ സ്വര്‍ണത്തില്‍ നാലര കിലോ സ്വര്‍ണം
കണ്ടെത്തി. തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പ്രതി മധ ജയകുമാര്‍ സ്വര്‍ണം ഇവിടെ പണയം വെക്കുകയായിരുന്നു. ഇനി 21.5 കിലോ സ്വര്‍ണം കൂടി കണ്ടെത്താനുണ്ട്. പ്രതി മുന്‍ മാനേജര്‍ മധ ജയകുമാറിനെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്.
സ്വര്‍ണം മോഷ്ടിച്ചു കടന്ന് കളഞ്ഞ മധ ജയകുമാറിനെ തെലങ്കാന-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്. പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കില്‍ പണയം വെച്ച 26 കിലോ സ്വര്‍ണമാണ് മുന്‍ മാനേജറായ പ്രതി കവര്‍ന്നത്. പകരം മുക്ക്പണ്ടമാണ് ബാങ്കില്‍ വെച്ചത്. പ്രതി മധ ജയകുമാറിന് തമിഴ്നാട്ടില്‍ ഹോട്ടല്‍ കെട്ടിടമുണ്ടെന്ന് പോലീസ് കണ്ടെത്തി. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതു പ്രകാരം ആറ് ദിവസത്തേക്കാണ് പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതി പോലീസ്
കസ്റ്റഡിയില്‍വിട്ടത്.