
ആയഞ്ചേരി: വേളം ശാന്തിനഗറിലെ പൗരാണിക തറവാടായ എടവലത്ത് കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ ആയഞ്ചേരി മെഡോ വ്യൂ ഓഡിറ്റോറിയത്തില്‍ നടന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുകയും ചെയ്യുന്ന അഞ്ചു തലമുറകളില്‍ നിന്നായി 350 ലധികം പേര് പങ്കെടുത്ത സംഗമം ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് ചാലിക്കണ്ടി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍

എന്‍.വി.മമ്മു ഹാജി, എ.കെ.അഹ്മദ്, ടി.പി.ഖാസിം, ഇ.മുഹമ്മദ് ഹാജി, ആര്.പി.സല്‍മ, ടി.കെ.ഹാരിസ്, തൈക്കണ്ടി മൊയ്തു ഹാജി,
സി.കെ.ഫൈസല്‍, സി.എ.കരീം, എവെലത്ത് നാസര്‍, വി.യാസര്‍ എന്നിവര്‍ സംസാരിച്ചു.
സംഗമത്തിന്റെ ഭാഗമായി മുതിര്‍ന്ന കുടുംബാംഗങ്ങളെയും ഹാഫിളുമാരെയും ആദരിച്ചു. വി.അബ്ദുല്‍ ഗഫൂര്‍ പ്രാഥനക്ക് നേതൃത്വം നല്കി. തുടര്‍ന്ന് ഫോട്ടോ സെഷനും കുടുംബാംഗങ്ങളുടെ സര്ഗമവേളയും ഗാന വിരുന്നും അരങ്ങേറി