മേപ്പയൂര്‍: പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റര്‍
(കെഎസ്ടിസി) കോഴിക്കോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഡിഎ കുടിശ്ശിക ഉടന്‍ നല്‍കുക, മെഡിസെപ്പ് കാര്യക്ഷമമാക്കുക, ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കുക എന്നിവയും സമ്മേളനം ഉന്നയിച്ചു.
മേപ്പയൂരില്‍ നടന്ന സമ്മേളനം കെഎസ്ടിസി സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുളങ്ങര രാജന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പ്രിന്‍സ്, ആര്‍ജെഡി ജില്ലാ സെക്രട്ടറി ഭാസ്കരന്
കൊഴുക്കല്ലൂര്‍, സ്വാഗതസംഘം ചെയര്‍ പേഴ്സണ്‍. പി.മോനിഷ, ടി.എന്‍.കെ.ശശീന്ദ്രന്, കെഎസ്ടിസി സംസ്ഥാന സെക്രട്ടറിമാരായ ജെ.എന്‍. പ്രേം ഭാസിന്, കെ.മനോജ്, സുനില്‍ ഓടയില്‍, ജി.വിഗിത, പി.കൃഷ്ണകുമാര്‍, എന്‍. ഉദയകുമാര്‍, ബി.ടി.സുധീഷ് കുമാര്‍, നിഷാദ് പൊന്നങ്കണ്ടി എന്നിവര്‍ സംസാരിച്ചു.