
വട്ടോളി: കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ അവധിക്കാല അധ്യാപക പരിശീലകരെ ആദരിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു. ഡി.പി.ഒ.മനോജ്, കെ.ലജിത്ത്, വി.വിജേഷ്, സി.ടി.ഹാരീസ് എന്നിവര്‍ പ്രസംഗിച്ചു. ബിപിസി എം.ടി.പവിത്രന് സ്വാഗതവും ട്രയിനര്‍ എ.റഷീദ് നന്ദിയും പറഞ്ഞു.