
കൊയിലാണ്ടി: വാക്കുതര്‍ക്കത്തിനു പിന്നാലെ കുറുവങ്ങാട് സ്വദേശി മന്‍സൂറിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. വരകുന്നുമ്മല്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്.
കുറുവങ്ങാട് ജനുവരി 29നായിരുന്നു അക്രമസംഭവം. രാത്രി 10 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന മന്‍സൂറിനെ കുറുവങ്ങാട് വരകുന്നുമ്മല്‍ വെച്ചാണ് ഷാജഹാന് കൊടുവാള്‍കൊണ്ട് വെട്ടിയത്. തലയ്ക്കാണ് വെട്ടേറ്റത്.
മന്‍സൂറും മറ്റൊരു സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതാണ് പ്രശ്നം. സുഹൃത്തിന്റെ സുഹൃത്തായ ഷാജഹാന് മന്‍സൂറിനെ

ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊയിലാണ്ടി എസ്ഐ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
–സുധീര്‍ കൊരയങ്ങാട്