
വടകര: വടകര താലൂക്കില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ
പങ്കുവഹിച്ച പി.കെ.സി.പോക്കര് ഹാജി, കണ്ടിയില്‍ അബ്ദുള്ള, മീനത്ത് ഹസ്സന് ഹാജി എന്നിവരെ മുസ്ലിം ലീഗ് അടക്കാതെരു ശാഖ കമ്മിറ്റി അനുസ്മരിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പുണ്ണാംകണ്ടി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എംസി വടകര അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കിഴയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന ലീഗ് നേതാക്കളായ എ.വി.അബുബക്കര്‍ ഹാജി, മേക്കോത്ത് മൊയ്തു ഹാജി, മമ്മു കുറ്റിക്കാട്ടില്‍, വാഴയില്‍ അബുബക്കര്‍ ഹാജി, പി.കെ.മഹമൂദ് എന്നിവരെ ആദരിച്ചു.
ജനറല്‍ സെക്രട്ടറി പി.കെ.സി. ഇല്യാസ്, റഫീക്ക് വടക്കയില്‍, പി.കെ.സി.റഷീദ്, എന്‍.പി. അബ്ദുള്ള ഹാജി, മാനസ കരീം, പി.എസ്. രഞ്ജിത്ത് ബാബു, പി.കെ.സി. അബ്ദുറഹ്മാന് ഹാജി, ഗഫൂര്‍, അബ്ബാസ് ഒതയോത്ത്, ഹാരിസ് കോരംവളപ്പില്, ടി.പി. മൊയ്തു, പി.കെ.സി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.