Sunday, May 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ബജറ്റ് ഇന്ത്യൻ യൂണിയനെ അഭിസംബോധന ചെയ്യുന്നില്ല: ആർഎംപിഐ

February 1, 2025
in കേരളം
A A
Share on FacebookShare on Twitter

കോഴിക്കോട്: ഭരണകക്ഷിയുടെ രാഷ്ട്രീയ-പ്രാദേശിക ആവശ്യങ്ങളെയാണ് യൂണിയൻ ബജറ്റ് കണക്കിലെടുക്കുന്നതെന്നും സാധാരണക്കാരുടെ ജീവിതാവശ്യങ്ങൾ അവഗണിച്ചെന്നും ആർഎംപിഐ കേരള സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കൃഷിക്കാരുടേയും തൊഴിലാളികളുടേയും തൊഴിലില്ലാത്തവരുടേയും സ്ത്രീകളുടേയും പ്രശ്‌നങ്ങളിലൊന്നും ക്രിയാത്മകമായ ഒരു നിർദ്ദേശവുമില്ല. ചില പ്രദേശങ്ങൾക്ക് വാരിക്കോരി നൽകിയും പല ഭാഗങ്ങളേയും അവഗണിച്ചും കക്ഷിരാഷ്ടീയ താല്പര്യങ്ങളാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. ആദായനികുതിയിൽ ഇളവുനൽകിയതിന്റെയും ചില ഒറ്റപ്പെട്ട പദ്ധതികളുടേയും മറവിൽ വിദേശിയും സ്വദേശിയുമായ കുത്തകകൾക്ക് വാരിക്കോരി നൽകുകയാണ്. ഇൻഷൂറൻസ് മേഖലയിലെ 100 ശതമാനം വിദേശനിക്ഷേപമെന്നത് ഒരു രൂപയുടെ നിക്ഷേപം നടത്താതെ നാട്ടുകാരുടെ നിക്ഷേപങ്ങളുടെ വലിയൊരു പങ്ക് വിദേശത്തേക്കുകടത്താനുള്ള കുറുക്കുവഴിയാണ്. ഇത് രാജ്യത്തെ ജനങ്ങളെ മുഴുവൻ ചൂഷണം ചെയ്യാൻ വിദേശകമ്പനികൾക്കു വഴിയൊരുക്കുന്ന ചതിക്കുഴിയാണ്. രാജ്യത്തിനുള്ളിലെ മൂലധന സമാഹരണത്തെ പിറകോട്ടടിപ്പിക്കുന്ന ഈ നിർദ്ദേശം പിൻവലിക്കണമെന്ന് ആർഎംപിഐ ആവശ്യപ്പെട്ടു.

ഗ്രാമീണ കടാശ്വാസം വേണം
രാജ്യത്തെ ഗ്രാമീണ മേഖലയേയും ചെറുകിട കച്ചവടക്കാരേയും ബാധിച്ച അതിരൂക്ഷമായ കടബാധ്യതയിൽ ആശ്വാസം നൽകാൻ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് ആർഎംപിഐ ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ തൊഴിൽ – വരുമാനനഷ്ടം ഉണ്ടാക്കിയ കടക്കെണിയിൽ ഗ്രാമീണ ജനത നട്ടം തിരിയുകയാണ്. ചെറുകിട വായ്പകളുടെ തിരിച്ചടവ്പ്രശ്‌നം ബാങ്കുകളേയും ബാധിക്കുന്നുണ്ട്. സർക്കാർ സഹായമില്ലാതെ ഗ്രാമീണ ജനതക്കും ചെറുകിടക്കാർക്കും കരകയറാനാവില്ല. അതിനായി പ്രത്യേക പദ്ധതി അടിയന്തിരമായി നടപ്പാക്കണം. അതിനായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും രംഗത്തു വരണമെന്ന് ആർഎംപിഐ അഭ്യർഥിച്ചു.

RECOMMENDED NEWS

ആയഞ്ചേരിയില്‍ ഒരു കോടി 60 ലക്ഷം രൂപ നഷ്ടപ്പെടുത്തി; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്, രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ്

5 months ago

ഓര്‍ക്കാട്ടേരി കാച്ചാനാം കുനി ചന്ദ്രന്‍ അന്തരിച്ചു

4 months ago
കൊച്ചിയിൽ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ്‌ ഹംസയും പിടിയിൽ

കൊച്ചിയിൽ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ്‌ ഹംസയും പിടിയിൽ

3 weeks ago
് തിരിച്ചടിക്കാന്‍ നേരമായി; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി

് തിരിച്ചടിക്കാന്‍ നേരമായി; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal