വടകര: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി 26-ാം തിയ്യതി തിങ്കളാഴ്ച വടകരയില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന്
സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയപാത നിര്‍മാണം കണക്കിലെടുത്ത് ടൗണ്‍ഹാള്‍ പരിസരം കേന്ദ്രമാക്കിയാണ് ഇത്തവണ മഹാശോഭായാത്ര നഗരവീഥിയിലേക്ക് നീങ്ങുക. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന 14 ശോഭായാത്രകള്‍ വൈകുന്നേരം ഇവിടെ സംഗമിച്ച് അഞ്ചുവിളക്ക് ജംഗ്ഷന് വഴി ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരത്തേക്ക് നീങ്ങും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടം ഒഴിവാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. ഗോപൂജ, ഉറിയടി, കലാ വൈജ്ഞാനിക മത്സരങ്ങള്‍, സാംസ്കാരികസമ്മേളനം തുടങ്ങിയവ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വത്സലന്‍ കുനിയില്‍, ബാലഗോകുലം ജില്ലാസമിതി അധ്യക്ഷ ബിന്ദു
സുരേഷ്, വി.പി.ജിനചന്ദ്രന്, പി.എം.പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വത്സലന്‍ കുനിയില്‍, ബാലഗോകുലം ജില്ലാസമിതി അധ്യക്ഷ ബിന്ദു
