പാലയാട്: റേഷന്‍ വിതരണം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാലയാട് റേഷന്‍ ഷാപ്പിന് മുന്നില്‍ കോണ്‍ഗ്രസ്
സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. പാലയാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ ഉദ്ഘാടനം ചെയ്തു. എം.കെ.ഹമിദ് അധ്യക്ഷത വഹിച്ചു. പ്രമോദ് മൂഴിക്കല്‍, നാരായണന് വി.കെ, ശ്രീധരന് കുനിയില്‍, വിഷ്ണു മുതുവിട്ടില് പ്രശാന്ത് കുനിയില്‍, ശ്രീധരന് കോട്ടപ്പളളി, മനേഷ് കുനിയില്‍, ഷൈലജ.പി.പി. എന്നിവര്‍ സംസാരിച്ചു.
