ദാനം നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ശനി) രാവിലെ 10.30 ന് നാദാപുരം യത്തീം ഖാനയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി നിർവഹിക്കും. യുവതികൾ ഉൾപ്പെടെ രക്തം ദാനം ചെയ്യും.
നാദാപുരം നിയോജക മണ്ഡലത്തിൽ നിന്ന് ആയിരം പേരും സംസ്ഥാനത്ത് അര ലക്ഷം പേരും രക്ത ദാന ക്യാമ്പയിന്റെ ഭാഗമാകും. രക്തം നല്കുന്നവരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സാക്ഷ്യ പത്രം നൽകി ആദരിക്കും. നാദാപുരം നിയോജക മണ്ഡലം കോർഡിനേറ്റർ ഇ.വി അറഫാത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ ഏകോപിപ്പിക്കുന്നത്.
രക്തദായകർ ശനിയാഴ്ച രാവിലെ 10.30 ന് നാദാപുരം യത്തീം ഖാനയിൽ എത്തിച്ചേരണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം.ഹംസയും ജനറൽ സെക്രട്ടറി ഇ.ഹാരിസും അറിയിച്ചു.