
ജെടി റോഡ് എന്ന ജൂബിലി കുളത്തിന് സമീപം, കരിമ്പനപ്പാലം, മേപ്പയില്‍ ഓവുപാലത്തിനു സമീപം എന്നിവിടങ്ങളില്‍ നിന്നാണ് റെഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ച് ചെയ്യുക.
1.ജൂബിലി കുളത്തിന് സമീപം
വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ ഏരിയകളില്‍ നിന്നു വരുന്ന വളണ്ടിയര്‍മാരെ ജൂബിലി കുളത്തിന് സമീപം ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ വടകര പഴയ ബസ് സ്റ്റാന്റിന് സമീപം കോട്ടപ്പറമ്പില്‍ പാര്‍ക്ക് ചെയ്യുക.
ഈ ഏസികളില്‍ നിന്നുള്ള ബഹുജന റാലിയില്‍ പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ ദേശീയപാതയില്‍ ആശാ ഹോസ്പിറ്റലിന് സമീപം ഇറക്കിയതിന് ശേഷം വടകര-വില്ല്യാപ്പള്ളി റോഡില്‍ സൂര്യ ടെക്സ്റ്റൈയില്സിന് അപ്പുറമായി വില്യാപ്പള്ളി റോഡില്‍ പാര്‍ക്ക് ചെയ്യണം. (ഗവ.ഹോസ്പിറ്റല്‍ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല).
വില്യാപ്പള്ളി ഭാഗത്ത് നിന്ന് റാലിയുമായി ബന്ധപ്പെട്ടുവരുന്ന വാഹനങ്ങള്‍ ജെടിഎസിനു സമീപം ആളെ ഇറക്കി പാര്‍ക്ക് ചെയ്യണം.
2.കരിമ്പനപ്പാലം
പയ്യോളി, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ടൗണ്‍, ഫറോക്ക്, കക്കോടി, കുന്ദമംഗലം ഏരിയാ കമ്മിറ്റികളില്‍ നിന്നുള്ള വളണ്ടിയര്‍മാരെ കരിമ്പനപ്പാലത്ത് സിപിഎം ഓഫീസിന് സമീപം ഇറക്കിയതിന് ശേഷം ദേശീയ പാതയുടെ കിഴക്ക് സര്‍വ്വീസ് റോഡിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.
റാലിയില്‍ പങ്കെടുക്കുന്നരുമായി വരുന്ന വാഹനങ്ങള്‍ കരിമ്പനപ്പാലത്ത് ആളെ ഇറക്കിയതിന് ശേഷം സമീപമുള്ള കെടിഡിസി ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
3.മേപ്പയില്‍ ഓവ് പാലത്തിന് സമീപം
പേരാമ്പ്ര, ബാലുശ്ശേരി, തിരുവമ്പാടി, താമരശ്ശേരി ഏരിയാ കമ്മിറ്റികളില്‍ നിന്നുവളണ്ടിയര്മാരുമായി വരുന്ന വാഹനങ്ങള്‍ മേപ്പയില്‍ ഓവുപാലത്തിന് സമീപം വളണ്ടിയര്‍മാരെ ഇറക്കിയതിന് ശേഷം മേപ്പയില്‍ പച്ചക്കറിമുക്ക് റോഡില്‍ വടക്ക് ഭാഗത്തായി പാര്‍ക്ക് ചെയ്യണം.
റാലിയില്‍ പങ്കെടുക്കുന്നവര്‍ വരുന്ന വാഹനങ്ങള്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് റോഡ്, മേപ്പയ്യില്‍ മാക്കൂല്‍ റോഡ്, കൊക്കഞ്ഞാത്ത് റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.