ചോറോട് : മഹാത്മാ ഗാന്ധിയുടെ 77-ാം രക്ത സാക്ഷി ദിനത്തിൽ ചോറോട് മണ്ഡലം
കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ ഗാന്ധി അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി കെ. പി കരുണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ: പി.ടി.കെ നജ്മൽ അധ്യക്ഷത വഹിച്ചു. എ. ഭാസ്കരൻ, കെ.ജി രാഗേഷ്, ലക്ഷ്മണൻ, രവി മരത്തപ്പള്ളി, കെ.കെ മോഹൻദാസ്, സുകുമാരൻ ബലവാടി, രജിത്ത് മാലോൽ, ടി. എം ബിജു, രാജൻ കുഴിച്ചാലിൽ,നജീബ് ചോറോട്, ബാബു ബലവാടി എന്നിവർ സംസാരിച്ചു.